കടുത്തുരുത്തി: വിനോദസഞ്ചാരമേഖലയിൽ പുത്തൻ ചരിത്രം എഴുതുകയാണ് കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്. പുഴകളും കായലുകളും കനാലുകളും നെൽവയലുകളും നിറഞ്ഞ എഴുമാന്തുരുത്തിൽ അപകടരഹിതമായി സഞ്ചരിക്കാൻ അവസരമൊരുക്കുകയാണ് കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ 21 മുതൽ 24 വരെ കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് എഴുമാന്തുരുത്തിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, പ്രോഗ്രാം കൺവീനർ ടി. സി.വിനോദ്, ട്രഷറർ ജയചന്ദ്രൻ തെക്കേടത്ത് എന്നിവർ അറിയിച്ചു. ലോക ടൂറിസം മാപ്പിൽ എഴുമാന്തുരുത്ത് ഉൾപ്പെട്ടിട്ടുള്ളതിനാൽ ദേശീയഅന്തർദേശീയ ശ്രദ്ധ ആകർഷിക്കുന്ന രീതിയിലാണ് ഫെസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. കയാക്കിംഗ്, ചെറു വള്ളംകളി മത്സരം, ചൂണ്ടയിടൽ മത്സരം, വലവീശൽ മത്സരം, കൊതുമ്പുവള്ളം മത്സരം, ഫുഡ് ഫെസ്റ്റ്, നാടൻ വിഭവങ്ങളുടെ വില്പന, കാർഷികമേള, ആമ്പൽ വസന്തം, ഉത്തരവാദിത്വ ടൂറിസം, ഉത്പന്നങ്ങൾ, കരകൗശലവസ്തുക്കൾ, കുടുംബശ്രീ ഉല്പന്നം എന്നിവയുടെ പ്രദർശനവും നടക്കും. കടുത്തുരുത്തി കല്ലറ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മുണ്ടാർ,എഴുമാന്തുരുത്ത് എന്നീ ദ്വീപുകൾ കേന്ദ്രീകരിച്ചാണ് വിനോദസഞ്ചാരമേഖല.
എഴുമാന്തുരുത്ത് ഗ്രാമം