കോട്ടയം: വൈദ്യുത മേഖലയിലെ തൊഴിലാളികളുടെ ജില്ലയിലെ സഹകരണ സംഘമായ പള്ളം ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് സൊസൈറ്റിയുടെ ഉടമസ്ഥതയിൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ കെട്ടിടത്തിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. പ്രസിഡന്റ് പി.എൻ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ഏരിയ സെക്രട്ടറി ടി.സി ബിനോയി കൗണ്ടർ ഉദ്ഘാടനം ചെയ്തു. സംഘാംഗങ്ങൾക്ക് നൽകുന്ന പ്രത്യേക ഡിസ്‌കൗണ്ട് കാർഡിന്റെ വിതരണോദ്ഘാടനം മുൻസിപ്പൽ പ്രതിപക്ഷ കൗൺസിലർ അഡ്വ.ഷീജ അനിൽ നിർവഹിച്ചു. വി.സി ജമിലി, രാജീവ് ജോൺ, സിൻസി പാറയിൽ, ടി.എം. സുരേഷ്, പ്രമോദ്, ആ.ശരത് ചന്ദ്രൻ, കെ. പ്രശാന്ത്, കെ.എസ് സജീവ്, ആർ.സി രാജേഷ്, സി.എസ് മാമ്മൻ, കെ.എൻ വേണുഗോപാൽ, പി.വി പ്രദീപ് എന്നിവർ പങ്കെടുത്തു. സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.ജെ അഭയൻ സ്വാഗതവും സെക്രട്ടറി എം.അഞ്ജിത നന്ദിയും പറഞ്ഞു.