കാഞ്ഞിരപ്പള്ളി:റബർ വിലയിടിവിനെതിരെയും മറ്റ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും റബർകർഷകരുടെ ദേശീയ സംഘടനയായ എൻ.സി.ആർ.പി.എസിന്റെ ആഭിമുഖ്യത്തിൽ 26ന് സെക്രട്ടേറിയേറ്റിന് മുമ്പിൽ നടത്തുന്ന കർഷക മാർച്ചിലും ധർണയിലും കാഞ്ഞിരപ്പള്ളി റീജണിൽ നിന്നും 200 കർഷകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ജോർജ് കൊട്ടാരം അദ്ധ്യക്ഷനായി. സെക്രട്ടറി വി. ഐ. അബ്ദുൽ കരിം, ട്രഷറർ ഷാജിമോൻ ജോസഫ്, ആർ. പി. എസ് പ്രസിഡന്റുമാരായ വി.എൻ കൃഷ്ണപിള്ള, തോമസ് സേവ്യർ, കെ.എസ് ജോസഫ്, പി.ടി അവിര, ബിജു ജോസഫ്, സജി ആന്റണി, പി.എം മാത്യു, ജോബി. കെ.ജോസഫ്, തോമസ്. പി.ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.