പൊൻകുന്നം: കെ.എസ്.എസ്.പി.യു ചിറക്കടവ് യൂണിറ്റിന്റെ കുടുംബമേള ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വി.പി പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. പി.എം ഐഷാബീവി, എം.കെ പത്മകുമാരി, പി.കെ കുരുവിള, എം.പ്രഭാകരൻ നായർ, ഒ.എം അബ്ദുൽകരീം തുടങ്ങിയവർ പ്രസംഗിച്ചു. കൃഷിഓഫീസർ യമുന ജോസ് കാർഷിക സെമിനാറും യോഗാചാര്യൻ ടി.ആർ സുരേഷ്‌കുമാർ യോഗ പരിശീലനവും നയിച്ചു. 80 പിന്നിട്ട അംഗങ്ങളെ ആദരിച്ചു.