എലിക്കുളം: ലോക ഗ്രാമീണ വനിതാ ദിനത്തോടനുബന്ധിച്ച് എലിക്കുളം ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, ഹരിതകർമ്മസേന എന്നിവ ചേർന്ന് ഇളങ്ങുളം കെ.വി.എൽ.പി സ്‌കൂളിൽ പെൺരാവേറ്റം എന്ന പേരിൽ കലാപരിപാടികൾ സംഘടിപ്പിച്ചു. പൊൻകുന്നം എസ്.എച്ച്.ഒ എൻ.രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു. തിരുവാതിര, നാടോടിനൃത്തം, സംഘഗാനം തുടങ്ങി വിവിധ പരിപാടികൾ നടന്നു. വൈസ് പ്രസിഡന്റ് സിൽവി വിൽസൺ, സ്ഥിരം സമിതി അദ്ധ്യക്ഷരായ സൂര്യമോൾ, ഷേർളി അന്ത്യാങ്കുളം, സി.ഡി.എസ്. ചെയർപേഴ്‌സൺ സുശീല പ്രദീപ്, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.