പൊൻകുന്നം: പേ വിഷബാധയ്‌ക്കെതിരെ ചിറക്കടവ് ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണവകുപ്പും സംയുക്തമായി വാക്‌സിനേഷൻ ക്യാമ്പുകൾ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടത്തും. ഇന്ന് രാവിലെ 10 മുതൽ 12 വരെ പൊൻകുന്നം ടൗൺഹാൾ,2 മുതൽ 4 വരെ തേക്കെത്തുകവല മൃഗാശുപത്രി, 20ന് 10 മുതൽ 12 വരെ മൂലേപ്ലക്കൽ മൃഗാശുപത്രി, 2 മുതൽ 4 വരെ ചെറുവള്ളി അമ്പലം ജംഗ്ഷൻ , 21ന് 10 മുതൽ 12 വരെ മണ്ണംപ്ലാക്കൽ പകൽവീട് ,2 മുതൽ 4 വരെ ചെന്നാകുന്നു പള്ളിപ്പടി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ നടത്തുന്നത്. മൂന്നു മാസത്തിനുമേൽ പ്രായമുള്ളതും ആരോഗ്യമുള്ളതുമായ വളർത്തുനായ്ക്കളെ ക്യാമ്പിൽ എത്തിച്ചു വാക്‌സിനേഷൻ നൽകണം. ഒരു വർഷത്തിനുള്ളിൽ വാക്‌സിനെടുത്ത നായ്ക്കൾക്ക് ഈ ക്യാമ്പുകളിൽ വാക്‌സിൻ നൽകേണ്ടതില്ല. നായ ഒന്നിനു 30 രൂപ നിരക്കിൽ ഫീസ് ക്യാമ്പിൽ അടയ്ക്കണം.