വൈക്കം : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്ന മുദ്യാവാക്യം ഉയർത്തി കാൽലക്ഷം ജീവനക്കാരെ അണിനിരത്തി ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ 26ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥമുള്ള ജില്ലാതല വാഹന ജാഥ ആരംഭിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഡി.ബിനിൽ ക്യാപ്റ്റനും സംസ്ഥാന കമ്മിറ്റി അംഗം എസ്.പി.സുമോദ് വൈസ് ക്യാപ്റ്റനും ജില്ലാ സെക്രട്ടറി പി.എൻ.ജയപ്രകാശ് ജില്ലാ സെക്രട്ടറിയുമായ ജാഥയാണ് ജില്ലയിൽ പര്യടനം നടത്തുന്നത്. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.എൻ.രമേശൻ ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു. എസ്.പി.സുമോദ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി.ആർ.ശരത് കുമാർ, കെ.സി.ഇ.സി ജില്ലാ സെക്രട്ടറി ആർ.ബിജു, സി.പി.ഐ ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി സി.എൻ.പ്രദീപ് കുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.അനിൽ, എസ് കൃഷ്ണകുമാരി, ജില്ലാ സെക്രട്ടറി പി.എൻ.ജയപ്രകാശ്, എ.ഡി.അജീഷ്, പി.ഡി.മനോജ്, ടി.എസ്.സുരേഷ് ബാബു, പ്രീതി പ്രഹ്ലാദ്, കെ.പി.ദേവസ്യ, എസ്.പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 9.30ന് പാലായിൽ നിന്നും പ്രയാണമാരംഭിക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി വൈകിട്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അവസാനിക്കും. 19ന് രാവിലെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് കോട്ടയത്ത് സമാപിക്കും. സമാപന സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി.ബിനു ഉദ്ഘാടനം ചെയ്യും.