വൈക്കം: ചെമ്പിലരയൻ ബോട്ട് റേസ് കമ്മിറ്റിയുടെ യോഗം ചെയർമാൻ അഡ്വ. എസ്.ഡി.സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടി. ബോട്ട് റേസ് നവംബർ 20ന് നടത്താൻ അനുവാദം ലഭിച്ചതായി ജനറൽ കൺവീനർ കെ.കെ രമേശൻ യോഗത്തിൽ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ് പുഷ്പമണി, കെ.എസ് രത്‌നാകരൻ, കെ.വിജയൻ,അയ്മനം അഷറഫ്,ആശ ബാബു, സുനിത അജിത്, ബെപ്പിച്ചൻ തുരുത്തിയിൽ, ഡോ അമൽദാസ്, ടിസി ഷണ്മുഖൻ, പി.എ രാജപ്പൻ,മൊഹമ്മദ് ജലീൽ,കെ.സി നയനകുമാർ, വി.കെ രാജു, പി.ശശിധരൻ, പി.ജെ ടോം, ജോൺസൻ തുടങ്ങിയവർ പ്രസംഗിച്ചു.