മുണ്ടക്കയം: തൊഴിലാളികളുടെ ശമ്പളം നൽകുക, അർഹതപ്പെട്ട ആനുകൂല്യം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസിന്റെ നേതൃത്വത്തിൽ മണിയ്ക്കൽ എസ്റ്റേറ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. ബി.എം.എസ് മേഖലാ പ്രസിഡന്റ് എ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ റബർ എസ്റ്റേറ്റ് മസ്ദൂർ സംഘം ജനറൽ സെക്രട്ടറി എ.പി സഞ്ചു ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.മോഹനൻ മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി എസ്.സുനിൽ, ജിനോഷ്, കണ്ണൻ, സുഭാഷ്, അയ്യപ്പദാസ്, മുരളി തുടങ്ങിയവർ സംസാരിച്ചു.