
കുടമാളൂർ. കുടമാളൂർ കലാകേന്ദ്രത്തിന്റെ 44-ാം വാർഷിക സമ്മേളനം 22ന് വൈകിട്ട് 6ന് കുടമാളൂർ കരുണാകരൻ നായർ ഹാളിൽ നടക്കും. സാംസ്കാരിക മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കുടമാളൂർ കലാകേന്ദ്രം പ്രസിഡന്റ് പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മുൻ സൂപ്രണ്ട് ഡോ.പി.ജി.ആർ.പിള്ള മന്ത്രി വാസവനെ ആദരിക്കും. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, പ്രമോദ് ചന്ദ്രൻ, ബിന്ദു ഹരികുമാർ, അഡ്വ. സി.എൻ ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കീചകവധം കഥകളി അരങ്ങേറും.