മുണ്ടക്കയം: സർക്കാർ സേവനങ്ങളെയും, പദ്ധതികളെയും സംബന്ധിച്ച വൈവിധ്യമാർന്ന സ്റ്റാളുകളുമായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുരിക്കുംവയൽ ശ്രീ ശബരീശ കോളേജിൽ സംഘടിപ്പിച്ച എക്സിബിഷൻ സബ് കളക്ടർ സഫ്ന നസ്റുദ്ദീൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ വി.ജി. ഹരീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗവ. ഓഫ് ഇന്ത്യ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ അസി. ഡയറക്ടർ സുധാ എസ് നമ്പൂതിരി, ഫീൽഡ് എക്സിബിഷൻ ഓഫീസർ എൽ.സി. പൊന്നുമോൻ , മലയാളം വിഭാഗം മേധാവി സ്വാതി ശിവൻ കെ, കോളേജ് ഗവേഷണ വികസന വിഭാഗം മേധാവി വാണി മരിയ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് 106 വയസ്സ് പൂർത്തിയാക്കിയ കുഞ്ഞ് പെണ്ണ് അമ്മയുമായി വിദ്യാർത്ഥികൾ സംവദിച്ചു.