ration

കോട്ടയം. റേഷൻ വ്യാപാരികൾക്ക് കഴിഞ്ഞ മാസത്തെ വേതനം നൽകണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സമരം സംഘടിപ്പിക്കുപ്പോൾ മാത്രമാണ് വേതന കാര്യത്തിൽ തീരുമാനമെടുക്കാൻ ധനകാര്യ വകുപ്പ് തയ്യാറാകുന്നത്. സെയിൽസ്മാൻ വേതനം, വൈദ്യുതി ചാർജ്, കടവാടക തുടങ്ങിയവ നൽകാൻ സർക്കാർ തയ്യാറാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.കെ.ശിശുപാലൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ലിയാക്കത്ത് ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബാബു ചെറിയാൻ, ജിമ്മി തോമസ്, രാജു പി.കുര്യൻ, ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.