ചങ്ങനാശേരി: ചങ്ങനാശേരി ഗവ.വനിതാ ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ഒരു വർഷം (എസ്.എസി.വി.ടി) ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടക്കും. താത്പര്യമുള്ളവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയിൽ നേരിട്ടെത്തി അഡ്മിഷനെടുക്കണം. അവസാന തീയതി 25. ഫോൺ: 8281444863, 0481 2400500.