കോട്ടയം : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള കോടിമത യൂണിറ്റി​ന്റെ 32-ാമത് വാർഷിക സമ്മേളനത്തിൽ കോട്ടയം വെ​സ്റ്റ് പൊലീസ് സി.ഐ അനൂപ് കൃഷ്ണ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. കോടിമത വെറ്റ്സ് ഹോം ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി ​ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസി‍ഡ​ന്റ് പി.ജി ​ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡ​ന്റ് എ.ആർ രാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സജീവ് ഫ്രാൻസിസ്, സുരേഷ് ബാബു, പി.എൽ ജോസ്മോൻ, എസ്. വി സജി, സതീശൻ ടി.സി, ദിനു കെ.എസ്, സുരേഷ് സി.എസ് തുടങ്ങിയവർ പങ്കെടുത്തു.