agro

മാടപ്പള്ളി. മാടപ്പള്ളി കൃഷിഭവനിലെ അഗ്രോ സർവീസ് സെന്റർ, കർമ്മസേന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഫെസിലിറ്റേറ്റർ ആയി പ്രവർത്തിക്കാൻ താൽപ്പര്യമുള്ള ജില്ലയിൽ സ്ഥിരതാമസക്കാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബി.എസ്സി അഗ്രികൾച്ചർ, അഗ്രികൾച്ചർ എൻജിനീയറിംഗ്, അഗ്രി വി.എച്ച്.എസ്.ഇയും അഞ്ച് വർഷത്തെ പ്രവർത്തന പരിചയം അല്ലെങ്കിൽ കൃഷി ഡിപ്ലോമയോ മെക്കാനിക്കൽ എൻജീനിയറിംഗ് ബിരുദവും 3 വർഷത്തെ പ്രവർത്തന പരിചയവും ഉള്ളവർ 29നകം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ അപേക്ഷിക്കണം. കൃഷി വകുപ്പിൽ നിന്ന് റിട്ടയർ ചെയ്തവർക്ക് മുൻഗണന. ഫോൺ: 93 83 47 07 01, 04 81 24 46 133.