
കോട്ടയം. പാലാ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 ൽ നടന്ന പോക്സോ കേസിൽ പ്രതിയായിരുന്ന പുലിയന്നൂർ കെഴുവൻകുളം പള്ളിപ്പറമ്പിൽ ജിൻസ് മാത്യുവിന് (37) കോട്ടയം സ്പെഷ്യൽ ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി അഞ്ച് വർഷത്തെ തടവും 25000 രൂപ പിഴയും ചുമത്തി. പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് എത്തിയ ഇയാൾ സഹോദരനെ ക്രിക്കറ്റ് കളിക്കുന്നതിനായി ബാറ്റ് എടുക്കാൻ പറഞ്ഞയച്ച ശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വക്കേറ്റ് ജി.പി.പോൾ ഹാജരായി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി അനുവദിച്ചതായും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.