football

പാലാ. റവന്യൂ ജില്ലാ സ്‌കൂൾ ഗെയിംസ് ഇന്ന് മുതൽ 21 വരെ പാലായിൽ നടത്തും. 13 സബ് ജില്ലാ സ്‌കൂൾ ഗെയിംസ് മൽസരത്തിൽ നിന്നും വിജയിച്ച അയ്യായിരത്തിൽ പരം കുട്ടികൾ ഗെയിംസ് ഗ്രൂപ്പ് 2 മൽസരത്തിൽ പങ്കെടുക്കും. ഫുട്‌ബോൾ മത്സരങ്ങൾ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലും ബാസ്‌കറ്റ്‌ബോൾ, കബഡി മൽസരങ്ങൾ അൽഫോൻസാ കോളേജിലും, ക്രിക്കറ്റ്, കബഡി സെന്റ് തോമസ് കോളേജിലും, വടംവലി, ഹാൻഡ്‌ബോൾ സെന്റ് തോമസ് എച്ച്. എസ്.എസിലുമാണ് നടക്കുക. അണ്ടർ 19 ആൺ,പെൺ മൽസരങ്ങളാണ് ഇന്ന് നടത്തുന്നത്. കുട്ടികൾ എലിജിബിലിറ്റി സർട്ടിഫിക്കറ്റുമായി രാവിലെ 8മണിക്ക് എത്തണം.