പാമ്പാടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയ കേസിൽ തൃപ്പൂണിത്തുറ ഏരൂർ കിഴക്കേ അക്കര നമ്പർ 10 വീട്ടിൽ സൂര്യ. സി (19) യെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് അറ​സ്റ്റ്. സ്റ്റേഷൻ എസ്.എച്ച്.ഒ പ്രശാന്ത്കുമാർ, എസ്.ഐ ശ്രീരംഗൻ, സി.പി.ഒ മാരായ മഹേഷ്, സിന്ധു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.