ചങ്ങനാശേരി: അസംപ്ഷൻ കോളേജ് ഫിസിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വേൾഡ് സ്‌പേയ്‌സ് വീക്ക് 2022 വിവിധ കർമ്മപരിപാടികളോടെ ആചരിച്ചു. ബഹിരാകാശ മേഖലയെക്കുറിച്ച് ഐ.എസ്.ആർ.ഒ സയന്റിസ്റ്റ് കെ.സുജോ ജോസഫ് സെമിനാർ നയിച്ചു. മാനവരാശിയുടെ സുസ്ഥിര പുരോഗതിക്ക് ബഹിരാകാശ ഗവേഷണ രംഗം നൽകുന്ന സംഭാവനകളെ കേന്ദ്രീകരിച്ചായിരുന്നു സെമിനാർ.