കടുത്തുരുത്തി : കടുത്തുരുത്തിയിൽ യുവാവിനെ ആക്രമിച്ച കേസിൽ മുട്ടുചിറ മധുരവേലി പാലത്തടം വീട്ടിൽ ധനുരാജ് (27), മുട്ടുചിറ പുതുശ്ശേരി കല്ലിരിക്കുംകാലായിൽ വീട്ടിൽ ജിലീൽ (21), മുട്ടുചിറ പുതുശ്ശേരി ചേരുവുകാലാ വീട്ടിൽ അഭിജിത്ത് (26) എന്നിവരെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടുചിറ സ്വദേശി എബിനെയാണ് ഇവർ ആക്രമിച്ചത്. എബിന്റെ സ്കൂട്ടർ അഭിജിത്ത് ഉപയോഗിക്കാനായി വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതിലുള്ള വിരോധം മൂലമാണ് ആക്രമണം. തടയാൻ വന്ന എബിന്റെ മാതാവിനെയും പ്രതികൾ ആക്രമിച്ചു. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ പ്രതികളെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ വിനോദ് എ.ഡി, എ.എസ്.ഐ മാരായ റെജിമോൻ, ഗിരീഷ്, സി.പി.ഒ ബിനോയി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.