കോട്ടയം: നീലിമംഗലം പാലത്തിന് സമീപം കാറും മിനിലോറിയും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്. കോട്ടയം ഭാഗത്ത് നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് വന്ന കാറിനെ മറ്റൊരു കാർ മറികടക്കാൻ ശ്രമിക്കവെ ഏറ്റുമാനൂർ ഭാഗത്തു നിന്നും പഴങ്ങളുമായെത്തിയ മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട മിനിലോറി മറ്റൊരു കാറിലും ഇടിച്ചു. പരിക്കേറ്റ കാർ ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗത തടസവും നേരിട്ടു. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.