വെച്ചൂർ: വെച്ചൂർ ദേവസ്വംകരി പാടശേഖത്തിൽ 12 ദിവസമായി കെട്ടിക്കിടന്ന നെല്ല് സംഭരിച്ചു. നെല്ലിലെ പതിര് കണക്കാക്കി നാലു കിലോയും ഈർപ്പം17ന് മീതെയുള്ള ഓരോ പോയിന്റിനും ഓരോ കിലോ നെല്ല് വീതവും നൽകണമെന്ന സ്വകാര്യ മില്ലുകാരുടെ ആവശ്യത്തെ തുടർന്ന് നെല്ല് സംഭരണം അനിശ്ചിതത്വത്തിലാകുകയായിരുന്നു. മഴ കനത്തതോടെ വൻ നഷ്ടം നേരിടുമെന്നഭീതിയിൽ കർഷകർ നെല്ല് സ്വകാര്യ മില്ലിന് നൽകാൻ നിർബന്ധിതരാകുകയായിരുന്നു.