
കോട്ടയം. ജില്ലയിൽ പ്രധാന ഇടത്താവളങ്ങളായ എരുമേലിയിലും മറ്റു ക്ഷേത്രങ്ങളിലും മെഡിക്കൽ കോളേജിലും തീർത്ഥാടകർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്ന തീർത്ഥാടകർക്കുള്ള ഹെൽപ്പ് ഡെസ്ക് കാടു കയറി നശിച്ച നിലയിലാണ്. ശബരിമല തീർത്ഥാടന ഒരുക്കങ്ങൾക്ക് വേണ്ട പ്രാരംഭ നടപടികളോ, അവലോകന യോഗങ്ങളോ നടത്താൻ തയ്യാറായിട്ടില്ല. പ്രളയത്തിന്റെയും കൊവിഡ് മഹാമാരിയുടെയും പ്രതിസന്ധി കഴിഞ്ഞ് ശബരിമല തീർത്ഥാടനം പൂർവസ്ഥിതിയിലായതോടെ വലിയ തീർത്ഥാടന പ്രവാഹം ഉണ്ടാകാനിടയുണ്ട്. അതിനാൽ തീർത്ഥാടന ഒരുക്കങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കണം.