വാഴൂർ: ബി.ജെ.പി വാഴൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുങ്ങൂരിൽ നടന്ന ജനജാഗ്രതസദസ് ദേശീയ സമതിഅംഗം അഡ്വ.ജി.രാമൻ നായർ ഉദ്ഘാടനം ചെയ്തു. ദേശീയ സമിതിഅംഗം ശ്രീനഗരി രാജൻ മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് എൻ.ഹരി, മേഖല വൈസ് പ്രസിഡന്റ് വി.എൻ നോജ് ,മുൻ ജില്ലാ പ്രസിഡന്റ് എസ്. ശിവരാമപണിക്കർ ,പി.സി രവീന്ദ്രൻ, ടി.ബി.ബിനു, സജി വള്ളോത്തിമല, കെ.എസ്.ബിനുകുമാർ,വിജയകുമാർ മഠത്തിൽ, പ്രസാദ് അംബിയിൽ, സജിത്ത് മുഴിയ്ക്കൽ, സജി കാക്കതൂക്കിയിൽ ,മനു രാജ് മമ്പുഴ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.എസ് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.