കുമരകം: നാലുപങ്ക് അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഉദ്ഘാടനവും ലഹരിവിരുദ്ധദിനാചരണവും നാലുപങ്കിൽ നടന്നു. ക്ലബ് പ്രസിഡൻ്റ് അമൽ സാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ലഹരിവിരുദ്ധ സന്ദേശവും പ്രതിജ്ഞയും കുമരകം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ബിൻസ് ജോസഫ് നിർവഹിച്ചു . ക്ലബ് അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെബർ മേഖല ജോസഫ് നിർവഹിച്ചു. ക്ലബ് സെക്രട്ടറി അഭിജിത്ത് വി.ബി റിപ്പോർട്ട് അവതരിപ്പിച്ചു. നാലുപങ്ക് അയൽക്കുട്ടം മുൻ കൺവീനർമാരായ തോമസ് കുര്യൻ , കെ.എ ബൈജു എന്നിവർ സംസാരിച്ചു. ക്ലബ് രക്ഷാധികാരിയും നാലുപങ്ക് അയൽക്കുട്ടം മുൻ കൺവീനറുമായ ടോണി കുമരകം സ്വാഗതവും നാലുപങ്ക് അയൽക്കുട്ടം കൺവീനറും ക്ലബ് രക്ഷാധികാരിയുമായ ശ്രീരാജ്.ആർ നന്ദിയും പറഞ്ഞു.