വൈക്കം : വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനും , കൂട്ടുമ്മേൽ ഭഗവതിക്കും , ശ്രീനാരായണപുരത്തപ്പനും വരവേൽപ്പ് നൽകാൻ കൊച്ചാലുംചുവട് ഭഗവതി സന്നിധിയിൽ കൊച്ചാലുംചുവട് ഭഗവതി സന്നിധി ട്രസ്റ്റിന്റെ നേതൃത്വത്തിൽ അഞ്ചുനിലപന്തൽ നിർമ്മിക്കും. വർണ്ണദീപങ്ങളും , അലങ്കാരങ്ങളും ചാർത്തിയാണ് വിളക്കുവയ്പ്പ് പന്തൽ നിർമ്മിക്കുന്നത്. അഷ്ടമി ദിവസം കൊച്ചാലുംചുവട് ഭഗവതി സന്നിധിയിൽ 51 പറ അരിയുടെ അന്നദാനം വിളമ്പും. നവംബർ 5,12,16 തീയതികളിൽ കൊച്ചാലുംചുവട് ഭഗവതിയ്ക്ക് വിശേഷാൽ പൂജകൾ നടത്താനും ട്രസ്റ്റ് യോഗം തീരിമാനിച്ചു. പന്തലിന്റെ നിർമ്മാണ പ്രവർത്തനം ശങ്കരമംഗലത്ത് ജലജ ഗിരീഷ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ശശിധരൻ പുന്നയ്ക്കൽ, പ്രസിഡന്റ് ടി.കെ.രമേശ്കുമാർ, വൈസ് പ്രസിഡന്റ് ആർ.ശിവപ്രസാദ്, സെക്രട്ടറി സുധാകരൻ കാലാക്കൽ, ജോ.സെക്രട്ടറി ജയൻ ഞള്ളയിൽ, ട്രഷറർ കെ.വി.പവിത്രൻ, ചന്ദ്രശേഖരൻ നായർ വാര്യത്ത്, അജിമോൻ, ഹരികുമാർ, പ്രസാദ്, ഗോപൻ എന്നിവർ പങ്കെടുത്തു.