arya-prekash

വൈക്കം. ലഹരിക്കെതിരെ എ.ഐ.വൈ.എഫ് മറവൻതുരുത്ത് മേഖലാ കമ്മി​റ്റി കുന്നുവേലിയിൽ ജനജാഗ്രത സദസ് സംഘടിപ്പിച്ചു. ഗുരുമന്ദിരത്തിനു സമീപം നടന്ന പരിപാടിയിൽ മേഖലാ പ്രസിഡന്റ് ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ ആര്യാ പ്രകാശ് ക്ലാസ് നയിച്ചു. എ.ഐ.വൈ.എഫ് തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് പി.എസ്.അർജുൻ, മേഖലാ സെക്രട്ടറി എം.എച്ച്.വിപിൻദാസ്, മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് സ്​റ്റാന്റിങ് കമ്മി​റ്റി ചെയർപേഴ്‌സൺ സീമ ബീനു, വാർഡ് മെമ്പർ മോഹൻ കെ.തോട്ടുപുറം, എ.ഐ.എസ്.എഫ് തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ശ്രീലക്ഷ്മി അജി, ലോക്കൽ സെക്രട്ടറി ഹേമന്ത്, എ.ഐ.വൈ.എഫ് യൂണി​റ്റ് സെക്രട്ടറി സുമിൻ, ദിനേഷ് എന്നിവർ പ്രസംഗിച്ചു.