deva

മുണ്ടക്കയം. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിച്ച ശമ്പള പരിഷ്കാരവും ഡി.എ കുടിശ്ശികയും നൽകാത്തതിൽ പ്രതിഷേധിച്ച് ദേവസ്വം പെൻഷനേഴ്‌സ് കോഒാർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം മരാമത്ത് ഓഫീസ് പടിക്കൽ അവകാശ പ്രഖ്യാപനയോഗം നടന്നു. പെൻഷനേഴ്‌സ് യൂണിയൻ മുണ്ടക്കയം യൂണിറ്റ് പ്രസിഡന്റ് സി.കെ.വിശ്വംഭരൻ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി പി പി വിജയകുമാർ ആമുഖ പ്രഭാഷണം നടത്തി. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം സോമൻ, ഉണ്ണികൃഷ്ണൻ, ജഗദീഷ് കുമാർ, എം എൻ വാസുദേവൻ നമ്പൂതിരി, പി എൻ പ്രകാശ് എന്നിവർ സംസാരിച്ചു.