
എരുമേലി. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന്റെ പുതിയ ബ്ലോക്ക് ഇന്ന് രാവിലെ 10ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 1.70 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമിച്ചത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ആന്റോ ആന്റണി എം.പി, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ്. കൃഷ്ണകുമാർ, ജൂബി അഷറഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു തുടങ്ങിയവർ പ്രസംഗിക്കും.