വൈക്കം: എം.ജി യൂണിവേഴ്‌സി​റ്റിയുടെ എം.എസ്.സി മെഡിക്കൽ ബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആശ്വതി ശശികുമാറിനെ സംസ്‌കാരസാഹിതി വൈക്കം നിയോജകമണ്ഡലം കമ്മ​റ്റി ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.ഷിബു മെരി​റ്റ് അവാർഡ് സമ്മാനിച്ചു.നിയോജകമണ്ഡലം ചെയർപേഴ്‌സൺ ഗിരിജ ജോജി അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സചിവോത്തമൻ, ബി.ചന്ദ്രശേഖരൻ, അയ്യേരി സോമൻ , ആദർശ് രഞ്ജൻ, ഷൈൻ പ്രകാശ്, ആർ.രവികുമാർ, ഇ.എസ്.ഹരീഷ് കുമാർ, കെ.കെ ബിനുമോൻ എന്നിവർ പ്രസംഗിച്ചു.