
കുറിച്ചി. കേരരക്ഷാവാരത്തോട് അനുബന്ധിച്ച് തെങ്ങ് കൃഷി പരിപാലനം എന്ന വിഷയത്തിൽ ശാസ്ത്രീയ പരിശീലന പരിപാടി ഇന്ന് രാവിലെ 10.30 മുതൽ കുറിച്ചി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. കേരകർഷകർക്ക് വെല്ലുവിളിയായ കൊമ്പൻചെല്ലിയുടെ ആക്രമണം ശാസ്ത്രീയമായി തടയൽ, മണ്ഡരി പോലെയുള്ള രോഗങ്ങളെ ചെറുക്കൽ, ശാസ്ത്രീയമായ വളപ്രയോഗങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പരിശീലനമാണ് ലക്ഷ്യം വയ്ക്കുന്നത്. മൂന്നു വർഷത്തിനകം കുറിച്ചിയെ ജില്ലയിലെ മികച്ച കേര സൗഹൃദ ഗ്രാമമാക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രിക്കൾച്ചർ റിസേർച്ചിലെ സയന്റിസ്റ്റ് ഡോ.മധുസൂദനൻ നായർ പരിശീലന പരിപാടി നയിക്കും.