മുണ്ടക്കയം: കൊക്കയാർ പഞ്ചായത്തിലെ രണ്ടാം വാർഡ് വടക്കേമലയുടെ മുകൾ മേപ്പുഴു പ്രദേശത്ത് വലിയ പാറക്കല്ല് താഴേക്ക് പതിച്ച് കൃഷി നശിച്ചു. ജാതി,റബര്‍ തുടങ്ങിയവയാണ് നശിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ ശക്തമായ മഴ പെയ്തിരുന്നു. ഇതാണ് പാറകല്ല് താഴെ പതിക്കാന്‍ കാരണം. ചേലയ്ക്കാപറമ്പിൽ അപ്പച്ചന്‍, പേഴുകാട്ടില്‍ ജോയ് വലിയനാട്ട് ജേക്കബ് പുന്നൂസ് തുടങ്ങിയവരുടെ കൃഷിയും നശിച്ചു.