bjp

ചങ്ങനാശേരി: മുഖ്യമന്ത്രിയും മന്ത്രിമാരും പാവങ്ങളുടെ കാശുകൊണ്ട് വിദേശ യാത്ര നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോൻ കുറ്റപ്പെടുത്തി. കുറിച്ചി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഭരണ സമിതി അട്ടിമറിക്കുന്നതിനെതിരെ നടത്തിയ വാഹന പ്രചാരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.മണ്ഡലം പ്രസിഡന്റ് വി.വി വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.ജി രാജ് മോഹൻ, ജനറൽ സെക്രട്ടറി ബിജു മാങ്ങാട്ടുമഠം, കെ.ജെ കൊച്ചുമോൻ, ബാലകൃഷ്ണൻ കുറിച്ചി, ഷൈലജ സോമൻ, ആര്യമോൾ, ലത ഓമനക്കുട്ടൻ, മംഗളാബിക, അനീഷ്, ജയരാജ്, വിനീഷ് വിജയനാഥ്, സബിൻ എന്നിവർ പങ്കെടുത്തു.