ളായിക്കാട്: എസ്.എൻ.ഡി.പി യോഗം 2805ാം നമ്പർ ളായിക്കാട് ശാഖയിൽ സംയുക്ത കുടുംബയോഗ വാർഷികവും കുടുംബസംഗമവും ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ജി ശശി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.പല്പു, സഹോദരൻ അയ്യപ്പൻ, ടി.കെ മാധവൻ എന്നീ കുടുംബയോഗങ്ങളുടെ ഭാരവാഹികളായി ശ്യാംകുമാർ, രമ്യ സുബാഷ്, വി.വി സുനിൽ കുമാർ, വിജി അഭിലാഷ്, വി.പി രാജേന്ദ്രൻ, കെ.ആർ ബാബു എന്നിവരെ തെരഞ്ഞെടുത്തു. ശാഖാ വൈസ് പ്രസിഡന്റ് കെ.എസ് രാജീവ്, സെക്രട്ടറി കെ.കെ സന്തോഷ് കുമാർ, യൂണിയൻ കമ്മറ്റി മെമ്പർ വി.ആർ ജയൻ എന്നിവർ പങ്കെടുത്തു.