പാലാ: പ്രളയത്തിൽ തകർന്ന കടവുപുഴ പാലവും റോഡും പുനർനിർമ്മിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് നിയമസഭയ്ക്കു മുന്നിൽ സത്യഗ്രഹസമരം നടത്തുമെന്ന് മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു. കടവുപുഴ പാലം തകർന്ന് ഒരു വർഷം പിന്നിട്ടിട്ടും പുനർനിർമ്മിക്കാൻ സർക്കാർ അനാസ്ഥ കാണിക്കുന്നതിൽ പ്രതിഷേധിച്ചു യു.ഡി.എഫ് സംഘടിപ്പിച്ച ധർണയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് കൺവീനർ ഷൈൻ പാറയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ ബിജു പുന്നത്താനം, ഡി.സി.സി ജനറൽ സെക്രട്ടറി സി.ടി രാജൻ, പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വാ, വൈസ് പ്രസിഡന്റ് മായാ അലക്‌സ്, സ്ഥിരംസമിതി ചെയർമാൻ പി .എൽ ജോസഫ്, മെമ്പർമാരായ റീന റെനോൾഡ്, ഷാന്റി മോൾസാം, ലിൻസിമോൾ ജയിംസ്, കൃഷ്ണൻ ഇ കെ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റ്യൻ, ടോമിച്ചൻ കുരിശിങ്കൽപറമ്പിൽ, റോബിൻ ഇരുമാപ്രാ, സ്റ്റാർലി മാണി എന്നിവർ പ്രസംഗിച്ചു. ബിനോയി കപ്യാങ്കൽ, ബാബു നെടിയകാലാ, ബെന്നി വരിക്കപ്ലാക്കൽ, ജോർജ്ജ് വി എ, യു ജെ മാമ്മച്ചൻ, വി വി സോമൻ, ജോസഫ് വർഗീസ്, ജോസഫ് പി ജെ, റോസമ്മ തോമസ്, ജയിൻമോൾ ടോമി, സുമ മോൾ സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.