കോട്ടയം: മുൻ പ്രധാന മന്ത്രി മൊറാർജി ദേശായിയുടെ നാമധേയത്തിലുള്ള മൊറാർജി ഭായി പുരസ്‌ക്കാര വിതരണ സമ്മേളനം 26ന് രാവിലെ 11ന് കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മൊറാർജി ദേശായി ചാരിറ്റബിൾ സൊസൈറ്റി ദേശീയ പ്രസിഡന്റ് ടി.എം വർഗീസ് അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി അദ്ധ്യക്ഷനും പാലർമെന്റ് അംഗവുമായ കെ.സുധാകരന് റിട്ട. ജസ്റ്റിസ് കെ.ടി തോമസ് പുസ്‌കാരം സമ്മാനിക്കും. ഡോ.സിറിയക് തോമസ് പ്രഭാഷണം നടത്തും. നാട്ടകം സുരേഷ്, ഫിൽസൺ മാത്യു, അഡ്വ.കെ.എൻ നാരായണൻ നമ്പൂതിരി, പി.ഒ വർക്കി തുടങ്ങിയവർ പങ്കെടുക്കും.