കോട്ടയം: പട്ടികജാതി വിഭാഗക്കാരുടെ ഭവനങ്ങൾ സുരക്ഷിതമാക്കാനും അടിസ്ഥാന സൗകര്യം വർധിപ്പിക്കാനുമായി സർക്കാർ നടപ്പാക്കുന്ന 'സേഫ്' പദ്ധതിയിലേക്ക് പട്ടികജാതി കുടുംബങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടു ലക്ഷം രൂപയാണ് ഭവന നവീകരണത്തിനായി അനുവദിക്കുക. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഭവന നിർമാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ ഭവന പൂർത്തീകരണത്തിനോ ധനസഹായം കൈപ്പറ്റാത്തവരായിരിക്കണം. അപേക്ഷയോടൊപ്പം എസ്റ്റിമേറ്റ് ഹാജരാക്കേണ്ടതില്ല. മേൽക്കൂര പൂർത്തീകരണം, ശുചിത്വ ടോയ് ലറ്റ് നിർമാണം, ഭിത്തികൾ ബലപ്പെടുത്തൽ, വാതിലുകളും ജനലുകളും സ്ഥാപിക്കൽ, അടുക്കള നവീകരണം, ഫ്‌ളോറിംഗ്, സമ്പൂർണ പ്ലാസ്റ്ററിംഗ്, ഇലക്ട്രിക്കൽ വയറിംഗ്, പ്ലംബിംഗ് എന്നീ നിർമ്മാണഘടകങ്ങൾക്കാണ് തുക അനുവദിക്കുക.ഫോൺ: 0481 2562503.