കോട്ടയം: ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനുള്ള 27.26 കോടി രൂപയുടെ ഹെൽത്ത് ഗ്രാന്റ് കർമ്മ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. അഞ്ചു സ്‌കീമുകളിലായി ഗ്രാമ/ ബ്ലോക്ക്/നഗരസഭകൾക്ക് അനുവദിച്ച ഫണ്ടുപയോഗിച്ചുള്ള പദ്ധതികൾക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആസൂത്രണ സമിതി യോഗം അംഗീകാരം നൽകിയത്. ആരോഗ്യമേഖലയെ ശക്തിപ്പെടുത്താൻ പതിനഞ്ചാം ധനകാര്യ കമ്മിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ചുള്ള പദ്ധതികളാണിത്. ആസൂത്രണ സമിതിയംഗങ്ങൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ സമിതിയോഗത്തിൽ പങ്കെടുത്തു.