മുണ്ടക്കയം: വീട്ടിൽ അതിക്രമിച്ചു കയറി അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ രണ്ടുപേരെ മുണ്ടക്കയംപൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ നെന്മേനി വിലാസിനി സദനം വീട്ടിൽ നിധിൻ വി.എസ് (27), സഹോദരൻ വിഷ്ണു വി.എസ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. യുവതിയും പിതാവും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി ഇരുവരെയും ആക്രമിക്കുകയായിരുന്നു. നിധിൻ മുൻപ് ഇവരുടെ വീട്ടിൽ വിവാഹാലോചന നടത്തിയിരുന്നു. ഇത് യുവതിയുടെ പിതാവ് നിരസിച്ചിരുന്നു. ഇതാണ് ആക്രമണത്തിന് കാരണം. വീടിന് നാശനഷ്ടവുമുണ്ട്. ഒളിവിലായിരുന്ന പ്രതികളെ വണ്ടിപ്പെരിയാറിൽ നിന്നാണ് പിടികൂടിയത്. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ ഷൈൻ കുമാർ എ, എസ്.ഐ അനീഷ് പി.എസ്, സി.പി.ഓ മാരായ ശ്രീജിത്ത് ബി, രഞ്ജിത്ത് പി.റ്റി, ജോഷി എം തോമസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.