കല്ലറ : പെട്ടുപോകുന്ന അവസ്ഥ. കല്ലറയിലെ കുരുക്കിൽ പെടുന്നവർ അറിയാതെ പറഞ്ഞുപോകും. കല്ലറ ചന്തക്കവലയിലെ ഗതാഗതകുരുക്കിന് പരിഹാരം കാണണമെന്നുള്ള ആവശ്യം വീണ്ടും ശക്തമാവുകയാണ്. പഞ്ചായത്തിന്റെയും പി.ഡബ്ലി.യു.ഡിയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായെങ്കിൽ മാത്രമേ പ്രശ്നപരിഹാരമാകൂ. ആലപ്പുഴ, കുറവിലങ്ങാട്, കടുത്തുരുത്തി, കോട്ടയം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളാണ് ചന്തക്കവലയെ വീർപ്പുമുട്ടിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കല്ലറയിൽ കൂടി കടന്നപോകുന്ന കൈതകനാൽ റോഡിൽ മാത്രം പൊലിഞ്ഞത് അഞ്ച് ജീവനുകളാണ്. നിരവധിയാളുകൾ പരിക്കേറ്റ് ചികിത്സയിലുമാണ്. വാഹന തിരക്കുമൂലം കാൽനടയാത്രക്കാരും ദുരിതത്തിലായി.തിരക്കേറിയ ജംഗ്ഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗത പ്രശ്‌നത്തിന് കാരണമാകുന്നു. മൂന്ന് റോഡുകളുടെ സംഗമവേദിയായ ചന്ത കവലയിൽ രാത്രിയിൽ വ്യാപാരസ്ഥാപനങ്ങൾ അടയ്ക്കുന്നത് വരെ വലിയ തിരക്കാണ്.
കല്ലറ ചന്തക്കവലയിലെ ഗതാഗത പ്രശ്‌നവുമായി ബന്ധപ്പെട്ട് വ്യക്തമായ റിപ്പോർട്ട് പി ഡബ്ലി.യു.ഡി സർക്കാരിന് സമർപ്പിക്കണം. ഇവിടുത്തെ വ്യാപാരസ്ഥാപനം ഗതാഗത പ്രശ്‌നത്തിന് പ്രധാന കാരണമാണ്. ടിപ്പറുകളുടെ അതിപ്രസരവും ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുന്നു.
ജോണി തോട്ടുങ്കൽ കല്ലറ പഞ്ചായത്ത് പ്രസിഡന്റ്
ചന്തക്കവലയിലെ പ്രധാന വിഷയം പതിറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര സമുച്ഛയമാണ്. യാത്രക്കാർക്കും കാൽനടക്കാർക്കും ജീവന് ഭീഷണിയായി നിൽക്കുന്ന കെട്ടിടം പെളിച്ചുമാറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങളനുസരിച്ച് പുതിയ കെട്ടിടം നിർമ്മിക്കാൻ പഞ്ചായത്തും പി.ഡബ്ലി.യു.ഡിയും തയാറാവണം.
അരവിന്ദ് ശങ്കർ,ഗ്രാമപഞ്ചായത്തംഗം
ഫോട്ടോ കല്ലറ ചന്തക്കവലയിലെ ഗതാഗത കുരുക്ക്