court

കോട്ടയം: ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ പുതുപ്പറമ്പിൽ പി.ബി ഷിഹാബ് മാങ്ങ മോഷ്ടിച്ച സംഭവത്തിൽ കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കടയുടമ നൽകിയ അപേക്ഷയിൽ വിധി പറയുന്നത് കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്നത്തേക്ക് മാറ്റി. കേസ് റദ്ദാക്കരുതെന്നും സമാനമായ മറ്റ് കേസുകളിൽ പൊലീസുകാരൻ പ്രതിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒളിവിലുള്ള ഷിഹാബിനെ ഇതുവരെ പിടികൂടാനായിട്ടില്ല. പീഡനമടക്കമുളള നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്.