കോട്ടയം: സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നും പ്രതിമാസ വേതനം 25000 രൂപയായി ഉയർത്തണമെന്നും എസ്.ടി.യു വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എസ് ഹലീൽ റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറാർ കെ.എ മുഹമ്മദ് അഷറാഫ് മുഖ്യപ്രഭാഷണം നടത്തി. ആശാവർക്കേഴസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.പി ഉമ്മർ, എ.നൈനമുനിസ, നസീമ മങ്ങാടൻ, എൻ.റഹിയാനത്ത്, ടി.പി സൈനബ, എം.ഖദീജ, ബൾക്കീസ്, ഷാജിത, മുംതാസ് തുടങ്ങിയവർ പങ്കെടുത്തു.