കോട്ടയം: കേരള നവോത്ഥാന മൂല്യ സംരക്ഷണ സമിതി കോട്ടയം ജില്ലാ നേതൃയോഗം ഇന്ന് രാവിലെ 10ന് കോട്ടയം കഞ്ഞിക്കുഴി പ്രിൻസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും.മുൻ എം.പി കെ.സോമപ്രസാദ് ഉദ്ഘാടനം ചെയ്യും. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി.രാമഭദ്രൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കമ്മറ്റി പുനസംഘടനയും നടക്കുമെന്ന് കൺവീനർ ടി.പി കുഞ്ഞുമോൻ അറിയിച്ചു.