film

കോട്ടയം. വിവിധ അവാർഡുകൾ നേടിയ മലയാള സിനിമകളുടെ മേള സി.എം.എസ് കോളേജ് തിയേറ്ററിൽ ആരംഭിച്ചു. സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. കോട്ടയം ഫിലിം സൊസൈറ്റിയും സി.എം.എസ് കോളേജും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്. ഇന്നലെ

റഹ്‌മാൻ ബ്രദർസിന്റെ 'ചവിട്ട് ', കൃഷ്‌ണേന്ദു കലേഷ് സംവിധാനം ചെയ്ത 'പ്രാപ്പെട', രാഹുൽ റിജി നായരുടെ 'കള്ളനോട്ടം' എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ജയരാജിന്റെ 'നിറയെ തത്തകളുള്ള മരം', വിഗ്നേഷ്. പി ശശിധരന്റെ 'ഉദ്ധരണി', പ്രതാപ് ജോസഫിന്റെ 'കടൽ മുനമ്പ് ' എന്നിവ ഇന്ന് പ്രദർശിപ്പിക്കും. മേളയിൽ പ്രവേശനം സൗജന്യമാണ്.