വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡ് കോർഡിനേഷൻ കമ്മി​റ്റിയുടെ നേതൃത്വത്തിൽ വൈക്കം അസി. ദേവസ്വം കമ്മീഷണർ ഓഫീസ് പടിക്കൽ അവകാശപ്രഖ്യാപന വിശദീകരണയോഗം നടത്തി. ദേവസ്വം ബോർഡിലെ ജീവനക്കാർക്കും ,പെൻഷൻകാർക്കും 2019 മുതൽ അനുവദിച്ച ശമ്പള പരിഷ്‌ക്കരണവും ,ഡി.എ കുടിശിഖയും ഇതുവരെ അനുവദിക്കാത്ത സാഹചര്യത്തിലാണ് വൈക്കം ഗ്രൂപ്പിൽപ്പെട്ട ജീവനക്കാരെയും ,പെൻഷൻകാരെയും പങ്കെടുപ്പിച്ച് അവകാശ പ്രഖ്യാപന യോഗം നടത്തിയത്. വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി യോഗം ഉദ്ഘാടനം ചെയ്തു. കോഡിനേഷൻ കമ്മി​റ്റി ചെയർമാൻ വി.എസ് രാജഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.മോഹനൻ , കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മി​റ്റിയംഗം കെ.സി.കുമാരൻ, ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി എം.മനോജ്, ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഖിൽ കുര്യൻ, കെ.എം.സുധർമ്മൻ, വി.നാരായണൻ ഉണ്ണി , ഷാജി വല്ലൂത്തറ, ആർ.ഹരിഹരയ്യർ, കെ.ബി.ഗോപകുമാർ, കെ.സോമൻനായർ, വി.ബി.രാജീവ് കുമാർ എന്നിവർ പ്രസംഗിച്ചു.