കുമരകം: ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പും കുമരകം ഗ്രാമപഞ്ചായത്തും നാഷണൽ ആയുഷ് മിഷനും ചേർന്ന് കുമരകം ഗവഃ ആയുർവേദ ഡിസ്പൻസറി സമീപം നാളെ രാവിലെ 9 മുതൽ 1 വരെ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ക്ലാസും നടത്തും. മെഡിക്കൽ ഓഫീസർ ഡോ.ശ്രീദേവി കെ.ജി ക്ലാസ് നയിക്കുമെന്ന് കുമരകം ഗവ.ആയുർവേദ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ. തോമസ് കോശി അറിയിച്ചു.