കുമരകം: ശ്രീകുമാരമംഗലം പബ്ലിക്ക് സ്കൂളിലെ ഹോക്കി ക്ലബ് രൂപീകരണ ഉദ്ഘാടനവും സംസ്ഥാന ഹോക്കി അസോസിയേഷനിൽ നിന്നും ലഭിച്ച ഉപകരണങ്ങളുടെ വിതരണവും സ്കൂൾ മാനേജർ അഡ്വ.വി.പി അശോകൻ നിർവഹിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകനും, ദേശീയ ഹോക്കി താരവുമായ സൂര്യാ സുഭാഷിന്റെ നേതൃത്ത്വത്തിലാണ് പരിശീലനം. സ്കൂൾ പ്രിൻസിപ്പാൾ വി.കെ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എം.എൻ അനിൽകുമാർ, കമ്മറ്റി അംഗം പി സി മോഹനൻ എന്നിവർ പങ്കെടുത്തു.