വൈക്കം: യു.എ.ഇയിലെ വൈക്കം നിവാസികളുടെ കൂട്ടായ്മയായ വിനിക്‌സിന്റെ ഓണം ഈദ് ആഘോഷം 'ആരവം 22' അജ്മാൻ കൾച്ചറൽ സെന്ററിൽ നടന്നു. ആഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കരിക സമ്മേളനം കവിയും മലയാള മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. വിനിക്‌സ് പ്രസിഡന്റ് ടോമി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ.സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. വൈക്കം നഗരസഭാ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, ചലച്ചിത്ര പിന്നണി ഗായകൻ വി.ദേവാനന്ദ്, അസോസിയേഷൻ ഭാരവാഹികളായ ജയകുമാർ, പ്രേംകുമാർ, റജിമോൻ, രഞ്ജിത്ത്, ലതാ സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.