വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകൾ കണ്ടെത്തിയ അതിദരിദ്രരിൽ അവകാശരേഖകൾ ലഭ്യമാക്കേണ്ട ഗുണഭോക്താക്കളുടെ 'അവകാശം അതിവേഗം' - 'തുണ' എന്ന ബ്ലോക്ക്തല ക്യാമ്പ് നടത്തി. താലൂക്ക് സപ്ലൈ ഓഫീസ്, താലൂക്ക് ഓഫീസ് (ഇലക്ഷൻ വിഭാഗം) ഇടയാഴം സിഎച്ച്സി എന്നീ ഓഫീസുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.