എരുമേലി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട റോഡുകൾ നവംബർ 15ന് മുമ്പ് ഗതാഗതയോഗ്യമാക്കുമെന്ന് മന്ത്രി അഡ്വ: മുഹമ്മദ് റിയാസ് വ്യക്തമാക്കി. എരുമേലിയിലെ പൊതുമരാമത്ത് റെസ്റ്റ് ഹൗസിനോടനുബന്ധിച്ച് പുതുതായി നിർമ്മിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥയിലെ വ്യതിയാനം റോഡിന്റെ അറ്റകുറ്റപണികളെ ബാധിക്കുന്നുണ്ട്. ശബരിമല റോഡുകളുടെ സ്ഥിതി താൻ നേരിൽ കണ്ട് ബോധ്യപ്പെട്ടതായും മന്ത്രി റിയാസ് പറഞ്ഞു.
അഡ്വ: സെബാസ്റ്റൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എൽ.ബീന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രമോദ് നാരായണൻ എം.എൽ.എ, ജില്ല പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, ജൂബി അഷറഫ്, അനിശ്രീ സാബു, ജസ്ന നജീബ്, പി.എ ഷാനവാസ്, നാസർ പനച്ചി, വി.പി സുഗതൻ, വി.ഐ അജി, ജോസ് പഴയതോട്ടം എന്നിവർ സംസാരിച്ചു.